ടെക്‌സസിലെ ഹില്‍ കൗണ്ടിയില്‍ രണ്ട് വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തില്‍ രണ്ട് കുട്ടികളടക്കം ആറ് പേര്‍ മരിച്ചു

By: 600002 On: Jun 22, 2026, 9:33 AM




പി പി ചെറിയാന്‍

ടെക്‌സസ്: ടെക്‌സസിലെ ഹില്‍ കൗണ്ടിയില്‍ രണ്ട് വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തില്‍ രണ്ട് കുട്ടികളടക്കം ആറ് പേര്‍ മരിച്ചു. ശനിയാഴ്ച വൈകുന്നേരം 4:30-ഓടെ സ്റ്റേറ്റ് ഹൈവേ 171-ല്‍ ബൈനത്തിനും മലോണിനും സമീപമാണ് ദാരുണമായ ഈ അപകടം സംഭവിച്ചത്.

വടക്കോട്ട് സഞ്ചരിക്കുകയായിരുന്ന കാര്‍ മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാന്‍ (overtake) ശ്രമിക്കുന്നതിനിടെ എതിരെ വന്ന വാനുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് വാഹനങ്ങള്‍ക്കും പൂര്‍ണ്ണമായി തീപിടിച്ചു. വാനിലുണ്ടായിരുന്ന രണ്ട് മുതിര്‍ന്നവരും രണ്ട് കുട്ടികളും, കാറിലുണ്ടായിരുന്ന രണ്ട് പേരുമാണ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടത്. വാനിലുണ്ടായിരുന്ന മൂന്നാമതൊരു കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

മരണപ്പെട്ടവരുടെ വിവരങ്ങള്‍ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.