കാന്‍സാസ് സിറ്റിയില്‍ തുടര്‍ച്ചയായ വെടിവെപ്പ്, പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി; വിവരം നല്‍കുന്നവര്‍ക്ക് എഫ്.ബി.ഐ 25,000 ഡോളര്‍ പ്രതിഫലം

By: 600002 On: Jun 22, 2026, 9:27 AM

 

പി പി ചെറിയാന്‍

കാന്‍സാസ്: കാന്‍സാസ് സിറ്റിയിലുണ്ടായ തുടര്‍ച്ചയായ വെടിവെപ്പുകളെത്തുടര്‍ന്ന് പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഫിഫ ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന ഏരോഹെഡ് സ്റ്റേഡിയത്തിന് സമീപമുള്ള പ്രധാന പാതയിലടക്കം (I70) നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും വേള്‍ഡ് കപ്പ് കാണികളെ കൊണ്ടുപോയ ഊബര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കേസിലെ പ്രതിയായ ഓസ്‌കര്‍ സാഞ്ചസ്-മുനിയോസ് (22) എന്ന യുവാവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എഫ്.ബി.ഐ  25,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു. പ്രതി സായുധനും അപകടകാരിയുമാണെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

വിവിധ സംസ്ഥാനങ്ങളിലായി ആറോളം വെടിവെപ്പ് സംഭവങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ ഉടന്‍ തന്നെ 911 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.