മാജിക്കല്‍ മെലഡിയുമായി സിദ് ശ്രീറാം, പുഷ്പയിലെ ഗാനം പുറത്ത്

By: 600007 On: Oct 13, 2021, 5:45 PM


അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം പുഷ്പയിലെ ഗാനം പുറത്ത്. സിദ് ശ്രീറാം പാടിയ ശ്രീവല്ലീ എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ ആണ് പുറത്തുവന്നത്. ചിത്രത്തിലെ നായികയായ രശ്മിക മന്ദാനയുടെ ശ്രീവല്ലി എന്ന കഥാപാത്രത്തോടുള്ള നായകന്റെ പ്രണയം പറയുന്നതാണ് ഗാനം. മാജിക്കല്‍ മെഡലി എന്നു പറഞ്ഞുകൊണ്ടാണ് പാട്ട് പുറത്തുവിട്ടത്. 

">

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നട എന്നീ ഭാഷകളിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്കെല്ലാം ഈണം നല്‍കിയിരിക്കുന്നത്. തെലുങ്കിലും തമിഴിലും മലയാളത്തിലും കന്നടയിലും പാട്ട് പാടിയിരിക്കുന്നത് സിദ് ശ്രീറാം തന്നെയാണ്. അല്ലു അര്‍ജുന്റേയും രശ്മികയുടേയും ചിത്രത്തിലെ സ്റ്റില്ലുകള്‍ക്കൊപ്പമാണ് വിഡിയോ. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടര ലക്ഷത്തില്‍ അധികം പേരാണ് വീഡിയോ കണ്ടത്. സിനിമയിലെ രണ്ടാമത്തെ ഗാനമാണ് പുറത്തുവിട്ടത്. 

Content highlight: Lyric video of allu arjun movie pushpa song out