15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വിലക്കി യുഎഇ

By: 600002 On: Jun 20, 2026, 5:14 PM


കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. യുഎഇ ക്യാബിനെറ്റിന്റേതാണ് തീരുമാനം. ഇതോടെ നിര്‍ണായകമായ തീരുമാനം കൈക്കൊള്ളുന്ന ആദ്യ ഗള്‍ഫ് രാജ്യമായി യുഎഇ.

2024ല്‍ നടത്തിയ ഒരു സര്‍വേ പ്രകാരം, യുഎഇയിലെ കുട്ടികള്‍ ഈ പ്ലാറ്റ്ഫോമുകളില്‍ ദിവസവും മൂന്ന് മണിക്കൂറോളം ചെലവഴിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികള്‍ക്കിടയില്‍ നീണ്ടുനില്‍ക്കുന്ന സോഷ്യല്‍ മീഡിയ ഉപയോഗം ഉത്കണ്ഠ, ശ്രദ്ധക്കുറവ്, അക്കാദമിക് ബുദ്ധിമുട്ടുകള്‍, ചില സന്ദര്‍ഭങ്ങളില്‍ സംസാരത്തിലുണ്ടാകുന്ന കാലതാമസം എന്നിവ ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുന്നതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.