നീറ്റ് ഉള്‍പ്പടെയുള്ള പരീക്ഷകളിലെ ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്കറോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തില്‍ സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ എത്തി.
കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവക്കാതെ ജന്തര്‍ മന്തര്‍ വിടില്ലെന്ന് അഭിജിത് ദീപ്‌കെ പറഞ്ഞു. പ്രതിഷേധത്തിനുള്ള അനുമതി നീട്ടി നല്‍കണമെന്ന് ഡല്‍ഹി പൊലീസിനോട് അഭ്യര്‍ത്ഥിച്ചു.