കേരളത്തിന്റെ തനതായ പാചക പാരമ്പര്യത്തെയും സമാനതകളില്ലാത്ത രുചിക്കൂട്ടുകളെയും രാജ്യാന്തര തലത്തില്‍ ബ്രാന്‍ഡ് ചെയ്യുന്നതിനും ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് കരുത്തുപകരുന്നതിനുമായി സംസ്ഥാനത്ത് അത്യാധുനിക പാചകകലാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമാകുന്നു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള പാചക പരിശീലനവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രാരംഭ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ബജറ്റില്‍ 2 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.