യുകെ പൗരന്‍മാര്‍ക്ക് 10 ദിവസം ക്വാറന്റൈന്‍; നിബന്ധന പിന്‍വലിച്ച് ഇന്ത്യ 

By: 600007 On: Oct 13, 2021, 5:36 PM

യുകെ പൗരന്‍മാര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ വേണമെന്ന നിര്‍ദേശം പിന്‍വലിച്ച് ഇന്ത്യ. ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്റൈന്‍ യുകെ പിന്‍വലിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ 72 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കാണിക്കുകയും ഇവിടെ എത്തിയശേഷം 10 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയുകയും വേണമെന്ന നിബന്ധനയാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. 

നേരത്തെ രാജ്യാന്തര യാത്രാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച ശേഷവും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കു ക്വാറന്റൈനും നെഗറ്റീവ് കോവിഡ് പരിശോധനയും യുകെ നിര്‍ബന്ധമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് രാജ്യം കടുത്ത നടപടികള്‍ സ്വീകരിച്ചത്.

Content highlight: India removes covid-19 travel curbs on uk nationals arriving in india