ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍. തെക്കന്‍ ലെബനോണില്‍ പുലര്‍ച്ചെ മുതല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 32 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാന്‍ സൈന്യം ഹോര്‍മുസ് അടച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ ഇറാന്‍ ചര്‍ച്ചകള്‍ക്കായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്.
യുഎസും ഇസ്രയേലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച്, അടച്ചുപൂട്ടല്‍ ''പ്രതിബദ്ധതകളുടെ ലംഘനം'' എന്ന് വിശേഷിപ്പിച്ചതിനുള്ള പ്രതികരണത്തിന്റെ ''ആദ്യപടി'' ആണെന്നും ഇനിയും ആക്രമണം തുടര്‍ന്നാല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും ഇറാന്റെ ഉന്നത സംയുക്ത സൈനിക കമാന്‍ഡായ ഖതം അല്‍-അന്‍ബിയ പറഞ്ഞു.