ലഹരിമരുന്ന് സംഘത്തിന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ ഫ്‌ലോറിഡയിലെ മുന്‍ പ്രൊബേഷന്‍ ഓഫീസര്‍ ക്രിസ്റ്റല്‍ ലോസണ്‍ അറസ്റ്റില്‍

By: 600002 On: Jun 20, 2026, 10:24 AM




പി പി ചെറിയാന്‍

ലഹരിമരുന്ന് സംഘത്തിന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ ഫ്‌ലോറിഡയിലെ മുന്‍ പ്രൊബേഷന്‍ ഓഫീസര്‍ ക്രിസ്റ്റല്‍ ലോസണ്‍ (32) അറസ്റ്റില്‍. 113 ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ഇവര്‍ക്ക് കുറ്റം തെളിയിക്കപ്പെട്ടാല്‍ പരമാവധി 565 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.

2022-ല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിട്ടും ഇവരുടെ ഔദ്യോഗിക ഡാറ്റാബേസ്  ലോഗിന്‍ വിവരങ്ങള്‍ അധികൃതര്‍ റദ്ദാക്കിയിരുന്നില്ല. ഈ സുരക്ഷാവീഴ്ച മുതലാക്കി 2026 ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ 106 തവണയാണ് ക്രിസ്റ്റല്‍ ഡാറ്റാബേസില്‍ കയറി വിവരങ്ങള്‍ ചോര്‍ത്തിയത്. 

ലഹരിസംഘത്തെ പിടികൂടാന്‍ പോലീസ് തയാറാക്കിയ വാറണ്ടുകളും അന്വേഷണ വിവരങ്ങളും മുന്‍കൂട്ടി ചോര്‍ത്തി നല്‍കിയതിലൂടെ ഒട്ടനവധി തെളിവുകള്‍ നഷ്ടപ്പെടാനും പ്രതികള്‍ രക്ഷപ്പെടാനും കാരണമായതായി ഓറഞ്ച് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.