മയക്കുമരുന്ന് ഓവര്‍ഡോസ് മൂലം യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ലോറിഡ വിദ്യാര്‍ത്ഥി മരണപ്പെട്ട കേസില്‍ രണ്ട് പേര്‍ക്ക് തടവുശിക്ഷ

By: 600002 On: Jun 20, 2026, 10:18 AM

പി പി ചെറിയാന്‍

ഫ്‌ലോറിഡ: യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ലോറിഡ വിദ്യാര്‍ത്ഥി പാട്രിക് കോണോലി (18) മയക്കുമരുന്ന് ഓവര്‍ഡോസ് മൂലം മരണപ്പെട്ട കേസില്‍ രണ്ട് പേര്‍ക്ക് തടവുശിക്ഷ. പ്രതികളായ മാര്‍ക്വിസ് ട്രാന്റിന് (37) പന്ത്രണ്ട് വര്‍ഷവും, ഡേവിഡ് ചുധബുദ്ധിക്ക് (40) എട്ട് വര്‍ഷവുമാണ് വ്യാഴാഴ്ച തമ്പാ കോടതിയില്‍ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജോണ്‍ ബദലമെന്റി ശിക്ഷ വിധിച്ചത്.ജയിലിലെ താമസിപ്പിച്ചുള്ള മയക്കുമരുന്ന് വിമുക്ത ചികിത്സ പൂര്‍ത്തിയാക്കാനും ഇരുവര്‍ക്കും ജഡ്ജി ഉത്തരവിട്ടു.

2024 ഫെബ്രുവരിയിലാണ് ഹോസ്റ്റല്‍ മുറിയില്‍ പാട്രിക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വേദനസംഹാരിയായ പെര്‍കോസെറ്റ്  എന്ന വ്യാജേന അതീവ മാരകമായ ഫെന്റാനില്‍ ഗുളികകള്‍ പ്രതികള്‍ വിദ്യാര്‍ത്ഥിക്ക് വില്‍ക്കുകയായിരുന്നു. മയക്കുമരുന്ന് മാഫിയയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചതിനാലാണ് പ്രതികള്‍ക്ക് നിയമപ്രകാരമുള്ള കുറഞ്ഞ ശിക്ഷ നല്‍കിയതെന്ന് കോടതി വ്യക്തമാക്കി.