പി പി ചെറിയാന്‍
ന്യൂയോര്‍ക് :ഇറാനെതിരെയുള്ള യുദ്ധത്തിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ മോശം അവസ്ഥയിലാണ് ഇപ്പോള്‍ അമേരിക്കയെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. ഫെബ്രുവരിയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിന്റെ യുക്തിയെ ചോദ്യം ചെയ്തുകൊണ്ടാണ് ഒബാമ രംഗത്തെത്തിയത്.
വ്യാഴാഴ്ച ഒബാമ പ്രസിഡന്‍ഷ്യല്‍ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എന്‍ബിസി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോടിക്കണക്കിന് ഡോളര്‍ ചിലവഴിച്ചും സൈന്യത്തിന് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കിയും നടത്തിയ യുദ്ധം കൊണ്ട് അമേരിക്കയ്ക്ക് യാതൊരു നേട്ടവുമുണ്ടായില്ലെന്നും, ധാരാളം മനുഷ്യജീവനുകള്‍ നഷ്ടപ്പെടുക മാത്രമാണ് ഉണ്ടായതെന്നും ഒബാമ ചൂണ്ടിക്കാട്ടി.
യുഎസും ഇറാനും തമ്മില്‍ ഒപ്പുവെച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിനെ (MOU) സ്വാഗതം ചെയ്ത ഒബാമ, തന്റെ ഭരണകാലത്തുണ്ടാക്കിയ ആണവക്കരാറില്‍ നിന്ന് ട്രംപ് മുന്‍പ് പിന്മാറിയതാണ് ഇറാന്‍ ആണവശേഷി വര്‍ദ്ധിപ്പിക്കാന്‍ കാരണമായതെന്നും കുറ്റപ്പെടുത്തി.