പി പി ചെറിയാന്‍
ന്യൂയോര്‍ക്: എഐ കോഡിങ് പ്ലാറ്റ്ഫോമായ 'കഴ്സര്‍' ന്റെ മാതൃകമ്പനിയായ 'ആനിസ്ഫിയര്‍' സ്പേസ് എക്സ് സ്വന്തമാക്കുന്നു. 60 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 5 ലക്ഷം കോടി രൂപ) വമ്പന്‍ കരാറോടെ, കമ്പനിയുടെ സഹസ്ഥാപകനായ ഇന്ത്യന്‍ വംശജന്‍ അമന്‍ സാംഗറുടെ (25) ആസ്തി 5.5 ബില്യണ്‍ ഡോളറായി (ഏകദേശം 46,000 കോടി രൂപ) ഉയര്‍ന്നു.
കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ അമന്‍ സാംഗര്‍, മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (MIT) പഠനകാലത്ത് സഹപാഠികള്‍ക്കൊപ്പം 2022-ലാണ് ഈ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. കോഡിങ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച കഴ്സറിന് നിലവില്‍ എന്‍വിഡിയ, അഡോബി, ഊബര്‍ ഉള്‍പ്പെടെ അമ്പതിനായിരത്തോളം വന്‍കിട കമ്പനികളിലായി ദശലക്ഷക്കണക്കിന് ഉപയോക്താക്കളുണ്ട്.
2026 മൂന്നാം പാദത്തോടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്ന് സ്പേസ് എക്സ് അറിയിച്ചു. അടുത്തിടെ നാസ്ഡാക് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത സ്പേസ് എക്സിന്റെ വിപണി മൂല്യം നിലവില്‍ 2.2 ട്രില്യണ്‍ ഡോളറാണ്.