ഇനി പെണ്‍കുട്ടികള്‍ക്കും കലാമണ്ഡലത്തില്‍ കഥകളി വേഷം പഠിക്കാം. കഥകളി വേഷത്തിന് പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാന്‍ ചരിത്രത്തിലാദ്യമായി അവസരമൊരുക്കിയിരിക്കുകയാണ് കേരള കലാമണ്ഡലം. കഥകളി വേഷം വടക്കന്‍, തെക്കന്‍ വിഭാഗങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഔപചാരിക വിദ്യാഭ്യാസ രീതിയില്‍ ഇത് ആദ്യമായാണ് പെണ്‍കുട്ടികള്‍ക്ക് കഥകളിയില്‍ പ്രവേശനം നല്‍കുന്നത്.
കേരള കലാമണ്ഡലം ആര്‍ട്ട് ഹൈസ്‌കൂളിലെ എട്ടാം ക്ലാസിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനത്തിനുള്ള അഭിമുഖ പരീക്ഷ ഒക്ടോബര്‍ 22ന് രാവിലെ പത്തു മണിക്ക് കലാമണ്ഡലം ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. കഥകളി വേഷം വടക്കന്‍ 3, കഥകളി വേഷം തെക്കന്‍ 3, മദ്ദളം 3, ചുട്ടി 3, കൂടിയാട്ടം പുരുഷവേഷം 4, മിഴാവ് 4, തിമില 3, മൃദംഗം 2 എന്നിങ്ങനെയാണ് ഒഴിവുകള്‍.
പുതിയതായി അപേക്ഷിക്കുന്നവര്‍ കലാമണ്ഡലം വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഫീസ് അടച്ച് ആവശ്യപ്പെട്ട യോഗ്യതാ സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പ് സഹിതം രജിസ്ട്രാര്‍, കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല, വള്ളത്തോള്‍ നഗര്‍, ചെറുതുരുത്തി, തൃശൂര്‍ 679 531 എന്ന വിലാസത്തിലേയ്ക്ക് തപാല്‍ മാര്‍ഗം അയയ്ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ംംം.സമഹമാമിറമഹമാ.മര.ശി സന്ദര്‍ശിക്കുക. ഫോണ്‍ 04884 262418.
Content highlight: Kalamandalam kadhakali