പ്രസാദ് തീയാടിക്കല്‍
ടെറല്‍, ടെക്‌സസ്: കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രിയങ്കരിയായ സാറമ്മ ചാക്കോ ജൂണ്‍ 18-ന് ടെറല്‍, ടെക്‌സസിലെ സ്വന്തം വസതിയില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ നിര്യാതയായി.
സാറമ്മ ചാക്കോയുടെ ഭര്‍ത്താവ് യോഹന്നാന്‍ ചാക്കോ 1981 ഡിസംബര്‍ 20-ന് ഇന്ത്യയിലെ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിര്യാതനായി. ഭര്‍ത്താവിന്റെ വേര്‍പാടിന് 44 വര്‍ഷങ്ങള്‍ക്കുശേഷമാണ് സാറമ്മ ചാക്കോയും യാത്രയായി.
പൊതുദര്‍ശനവും അനുശോചന സന്ദര്‍ശനവും ജൂണ്‍ 26 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 7 മണിവരെ Max Slayton Funeral Home, Terrellല്‍ വെച്ച് നടക്കും.
സംസ്‌കാര ശുശ്രൂഷകള്‍ ജൂണ്‍ 27 ശനിയാഴ്ച രാവിലെ 10:00 മണിക്ക് ടെക്‌സസിലെ ടെറലിലുള്ള Terrell First Assembly സഭാ മന്ദിരത്തില്‍ വെച്ച് നടക്കും. തുടര്‍ന്ന് Oakland Memorial Park-ല്‍ സംസ്‌കാരം നടത്തും.