അമേരിക്കയില്‍ വാഹനാപകടം; അടൂര്‍ സ്വദേശിയായ യുവാവ് മരണമടഞ്ഞു

By: 600002 On: Jun 20, 2026, 9:06 AM




പ്രസാദ് തീയാടിക്കല്‍

അടൂര്‍: അടൂര്‍ തുവയൂര്‍ തെക്ക് സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മാ ഇടവകാംഗമായ ചേനക്കാലായില്‍ കുടുംബത്തിലെ അമല്‍ രാജു (29) അമേരിക്കയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മരണമടഞ്ഞു.

പരേതനായ രാജു ലൂക്കോസിന്റെയും ആനിയമ്മ ഐപ്പിന്റെയും മകനാണ് അമല്‍ രാജു. അമേരിക്കയില്‍ താമസിച്ചു വരികയായിരുന്ന അമല്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയതായാണ് ലഭിക്കുന്ന വിവരം.

സംസ്‌കാര ക്രമീകരണങ്ങളും കൂടുതല്‍ വിവരങ്ങളും പിന്നീട്.