പ്രസാദ് തീയാടിക്കല്‍
ന്യൂഡല്‍ഹി: മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഡല്‍ഹി ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനും ദീര്‍ഘകാലം സഭയെയും വിശ്വാസ സമൂഹത്തെയും ശുശ്രൂഷിച്ച ആത്മീയ നേതാവുമായിരുന്ന വെരി. റവ. സി. എം. മര്‍ക്കോസ് കോച്ചേരില്‍ കോര്‍എപ്പിസ്‌കോപ്പ അന്തരിച്ചു.
ഡല്‍ഹി ഭദ്രാസനത്തിലെ വിവിധ ഇടവകകളിലും സഭാ സ്ഥാപനങ്ങളിലുമായി നിരവധി വര്‍ഷങ്ങള്‍ ആത്മീയ ശുശ്രൂഷ നിര്‍വഹിച്ച അദ്ദേഹം വിശ്വാസികള്‍ക്കിടയില്‍ ആദരണീയനായ വൈദീകനായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണ വാര്‍ത്ത സഭാംഗങ്ങളെയും പ്രവാസി വിശ്വാസ സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
സഭാ നേതൃത്വവും വൈദികരും വിശ്വാസികളും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. സംസ്‌കാര ശുശ്രൂഷകളുടെ വിശദാംശങ്ങള്‍ പിന്നീട്.