സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടെലഗ്രാമിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഡെല്‍ഹി ഹൈക്കോടതിയില്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാര്‍. തീവ്രവാദം, സൈബര്‍ കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കടത്ത്, കുട്ടികളെ ദുരുപയോഗം ചെയ്യല്‍, സാമ്പത്തിക തട്ടിപ്പ് എന്നിവ ഉള്‍പ്പെടെയുള്ള വിവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ടെലഗ്രാം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് കേന്ദ്രം കോടതിയില്‍ വാദിച്ചത്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ നിയമവ്യവസ്ഥയുടെ കണ്ണില്‍പ്പെടാതെ രക്ഷപ്പെടാന്‍ ഉപയോഗിക്കുന്ന പുതിയ ഡാര്‍ക്ക് വെബ് എന്നും ടെലഗ്രാമിനെ കേന്ദ്രം വിശേഷിപ്പിച്ചത്.