അമേരിക്കയും ഇറാനും തമ്മില്‍ ഒപ്പിട്ട പുതിയ കരാര്‍ ഇറാന്റെ നിരുപാധികമായ കീഴടങ്ങലാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ അധികാരത്തിന് പരിധികളില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷം ആഗോള വ്യാപാര പാതകളെയും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിനെയും ബാധിച്ചിരുന്നു.
ലോക സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിടുന്ന സാഹചര്യം ഒഴിവാക്കാനാണ് താന്‍ ഈ കരാറിലൂടെ ശ്രമിച്ചതെന്നും ആക്‌സിയോസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.