ഭാര്യയുടെ തൊണ്ടയറുത്ത ശേഷം നെഞ്ചില്‍ ചുറ്റിക കൊണ്ട് കത്തി അടിച്ചുകയറ്റി മരണം ഉറപ്പാക്കിയ ഭര്‍ത്താവിന് ജീവപര്യന്തം തടവ്

By: 600002 On: Jun 19, 2026, 11:43 AM



പി പി ചെറിയാന്‍

പെന്‍സില്‍വേനിയ: പെന്‍സില്‍വേനിയയില്‍ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ 58 കാരന്‍ ജെയിംസ് ക്രിസ്റ്റഫര്‍ ഫ്രാങ്കിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പരോള്‍ ലഭിക്കാത്ത വിധത്തിലുള്ള ശിക്ഷയാണ് കോടതി നല്‍കിയത്. ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം പ്രതി കോടതിയില്‍ സമ്മതിച്ചിരുന്നു.

2025 മാര്‍ച്ച് 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 55 കാരിയായ ഭാര്യ ഡെബോറ ഗ്ലേസറെയാണ് ജെയിംസ് കൊലപ്പെടുത്തിയത്. ഭാര്യ ജീവനോടെയിരിക്കുമ്പോള്‍ തന്നെ ഒരു സ്റ്റീക്ക് കത്തി ഉപയോഗിച്ച് പ്രതി അവരുടെ തൊണ്ടയറുത്തു.

ഭാര്യ മരിച്ചുവെന്ന് പൂര്‍ണ്ണമായി ഉറപ്പുവരുത്താന്‍ വേണ്ടി പ്രതി ഒരു കത്തിയും ചുറ്റികയും ഉപയോഗിച്ച് അവരുടെ നെഞ്ചിലും ഹൃദയത്തിലും പത്തോളം തവണ അടിച്ചുകയറ്റിയതായി പോലീസിനോട് സമ്മതിച്ചു.

വീട്ടിലെ ബാത്ത് ടബ്ബിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് കത്തികള്‍, ബ്ലേഡുകള്‍, ബോക്‌സ് കട്ടറുകള്‍, ചുറ്റികകള്‍ എന്നിവ പോലീസ് കണ്ടെടുത്തിരുന്നു.

കുടുംബാംഗങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഈ ക്രൂരമായ കൊലപാതക വിവരം പുറത്തറിയുന്നത്. മൃതദേഹത്തിന് മണിക്കൂറുകളുടെ പഴക്കമുണ്ടായിരുന്നു.