Written By : Biju Panicker, Qatar
നമ്മൾ മെട്രോ റെയിലിനെക്കുറിച്ച് പറയുമ്പോൾ, പെട്ടെന്ന് നമ്മുടെ മനസ്സിൽ വരുന്ന പേര് കൊച്ചി മെട്രോയും ഡൽഹി മെട്രോയും ആയിരിക്കും. കൊച്ചി മെട്രോ നിർമ്മിച്ചത്, ഡൽഹി മെട്രോ നിർമ്മിച്ച മെട്രോമാന്റെ നേതൃത്വത്തിൽ ആയതു കൊണ്ട്, നമ്മൾ ഡൽഹി മെട്രോയെക്കുറിച്ചു കൂടുതൽ അറിഞ്ഞു. എന്നാൽ ഇന്ത്യയിൽ മറ്റ് നിരവധി മെട്രോകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ. ഇന്ത്യയിലെ ചില മെട്രോ വസ്തുതകൾ നമുക്ക് നോക്കാം.
• ഏറ്റവും പഴയ/ആദ്യ മെട്രോ റെയിൽ സംവിധാനം- കൊൽക്കത്ത മെട്രോ (1984)
• ഏറ്റവും പുതിയ മെട്രോ റെയിൽ സംവിധാനം- നാഗ്പൂർ മെട്രോ
• ഏറ്റവും വലിയ മെട്രോ സംവിധാനം- ഡൽഹി മെട്രോ (347 കി.മീ)
• ഏറ്റവും ചെറിയ മെട്രോ സംവിധാനം- അഹമ്മദാബാദ് മെട്രോ (6 കി.മീ)
• ഏറ്റവും തിരക്കേറിയ മെട്രോ സിസ്റ്റം- ഡൽഹി മെട്രോ
1984 വന്ന കൊൽക്കത്ത മെട്രോക്കു ശേഷം അടുത്ത മെട്രോ ആയ ഡൽഹി മെട്രോ വന്നത് 2002 ൽ ആണ്, ഏതാണ്ട് പതിനെട്ടു വർഷത്തിന് ശേഷം. 2011 നു ശേഷം ആണ് ഇന്ത്യയിൽ ഇന്ന് നിലവിലിലുള്ള മറ്റു പതിനൊന്നു (11 ) മെട്രോകൾ ഓടാൻ തുടങ്ങിയത്. ഇന്ത്യയിലെ മെട്രോ റൂട്ടുകൾ ഇപ്പോൾ നിരന്തരമായ വികസനത്തിലാണ്. പുതിയ മെട്രോ റെയിൽ സംവിധാനങ്ങൾ നിർമ്മാണത്തിലാണ്. ഈ വികസനങ്ങൾ പല ഇന്ത്യൻ നഗരങ്ങളിലും അതിശയകരമായ വേഗതയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. ഇന്ത്യയിലെ മെട്രോയുടെ ഇപ്പോഴത്തെ സ്ഥിതി ഒന്ന് നോക്കാം.
• പ്രവർത്തനത്തിൽ ഉള്ള റൂട്ടുകൾ - 697.40 കി.മീ
• നിർമ്മാണം നടക്കുന്ന റൂട്ടുകൾ - 534.46 കി.മീ
• നിർമ്മാണ പദ്ധതി അംഗീകരിച്ച റൂട്ടുകൾ - 471.54 കി.മീ
• നിർദ്ദിഷ്ട പുതിയ പദ്ധതി സമർപ്പിച്ച റൂട്ടുകൾ - 1045.5 കി.മീ
നേരത്തെ പറഞ്ഞപോലെ ഇന്ത്യയിൽ നിരവധി മെട്രോ റൂട്ടുകൾ പ്രവർത്തന നിരതമാണ്. അത് മാത്രമല്ല ഈ റൂട്ടുകൾ നിരന്തരം ഘട്ടം ഘട്ടമായുള്ള വികസിസനത്തിലും ആണ്. ഇന്ത്യയിൽ നിലവിൽ ഓടുന്ന 13 മെട്രോകൾ, അതിന്റെ ഇപ്പോഴത്തെ ദൈർഖ്യം ഇതാണ് :
1. ഡൽഹി - എൻസിആർ-ഡൽഹി മെട്രോ ---> 347 കിലോമീറ്റർ
2. ഗുജറാത്ത് - അഹമ്മദാബാദ് മെട്രോ ---> 6 കി.മീ
3. ഹരിയാന - ഗുഡ്ഗാവ് റാപ്പിഡ് മെട്രോ ---> 12.1 കി.മീ
4. കർണാടക - ബാംഗ്ലൂർ മെട്രോ ---> 48.1 കി.മീ
5. കേരളം - കൊച്ചി മെട്രോ ---> 25 കി.മീ
6. മഹാരാഷ്ട്ര - നാഗ്പൂർ മെട്രോ ---> 22.90 കി.മീ
7. മഹാരാഷ്ട്ര - മുംബൈ മെട്രോ ---> 11.40 കി.മീ
8. രാജസ്ഥാൻ - ജയ്പൂർ മെട്രോ ---> 11.98 കി.മീ
9. തമിഴ്നാട് - ചെന്നൈ മെട്രോ ---> 54.1 കി.മീ
10. തെലങ്കാന - ഹൈദരാബാദ് മെട്രോ ---> 67 കി.മീ
11. ഉത്തർപ്രദേശ് - നോയിഡ മെട്രോ ---> 29.70 കി.മീ
12. ഉത്തർപ്രദേശ് - ലക്നൗ മെട്രോ ---> 22.90 കി.മീ
13. വെസ്റ്റ്ബെംഗൽ - കൊൽക്കത്ത മെട്രോ ---> 39.25 കി.മീ
മേല്പറഞ്ഞതു കൂടാതെ നിർമ്മാണം നടക്കുന്ന റൂട്ടുകൾ ഇതൊക്കെ ആണ്, ഇതിൽ ചിലതു ഇപ്പോൾ ഉള്ളവയുടെ ദൈർഖ്യം വർദ്ധിപ്പിക്കുന്ന വികസനം ആണ് .
1. ബീഹാർ - പട്ന മെട്രോ ---> 6.107 കിലോമീറ്റർ
2. ഡൽഹി - ഡൽഹി മെട്രോ ---> 43.46 കിലോമീറ്റർ
3. ഗുജറാത്ത് - അഹമ്മദാബാദ് മെട്രോ ---> 54.1 കി
4. ഗുജറാത്ത് - സൂററ്റ് മെട്രോ ---> 18.62 കി
5. കർണാടക - ബാംഗ്ലൂർ മെട്രോ ---> 68.13 കി.മീ
6. കേരളം - കൊച്ചി മെട്രോ ---> 2.94 കി
7. മധ്യപ്രദേശ് - ഭോപ്പാൽ മെട്രോ ---> 6.22 കി.മീ
8. മധ്യപ്രദേശ് - ഇൻഡോർ മെട്രോ ---> 5.29 കി
9. മഹാരാഷ്ട്ര - മുംബൈ മെട്രോ ---> 169 കി.മീ
10. മഹാരാഷ്ട്ര - പൂനെ മെട്രോ ---> 58.58 കി.മീ
11. മഹാരാഷ്ട്ര - നാഗ്പൂർ മെട്രോ ---> 18.80 കി
12. മഹാരാഷ്ട്ര - നവി മുംബൈ മെട്രോ ---> 11.10 കി
13. ഉത്തർപ്രദേശ് - കാൺപൂർ മെട്രോ ---> 8.73 കി
14. ഉത്തർപ്രദേശ് - ആഗ്ര മെട്രോ ---> 4 കി
15. ഉത്തർപ്രദേശ് - മീററ്റ് മെട്രോ ---> 3 കി
16. വെസ്റ്റ്ബെംഗൽ - കൊൽക്കത്ത മെട്രോ ---> 56.32 കി.മീ
ഓരോ ഇന്ത്യൻ നഗരത്തിലും, പട്ടണത്തിലും നിരവധി പുതിയ മെട്രോ / ലൈറ്റ് മെട്രോ ലൈനുകൾ പരിഗണയിൽ ഉണ്ട്, അവയിൽ മിക്കതും ഒരിക്കലും വെളിച്ചം കാണില്ല. മെട്രോലൈറ്റിനായുള്ള താഴെപ്പറയുന്ന അംഗീകൃത പ്രോജക്റ്റ്കൾ ഉടനെ എന്തായാലും യാഥാർത്ഥ്യമാകില്ല, കാത്തിരിക്കാം ഒരുപക്ഷെ ഇത് 10 വർഷത്തിനുശേഷം യാഥാർത്ഥ്യമാകാം.
1. ഉത്തർപ്രദേശ്-ഗോരഖ്പൂർ മെട്രോലൈറ്റ് ---> 27.41 കിമീ-രൂപ. 4,672 കോടി
2. കേരളം-കോഴിക്കോട് മെട്രോലൈറ്റ് ---> 13.13 km-Rs. 4,673 കോടി
3. മഹാരാഷ്ട്ര-നാസിക് മെട്രോ നിയോ ---> 32 കിമീ-രൂപ. 2100
4. കേരളം-തിരുവനന്തപുരം മെട്രോ ---> 21.82 കി.മീ.-രൂപ. 2,773 കോടി
എന്തുതന്നെ ആയാലും, പുതിയ മെട്രോ റെയിൽ (സബ്‌വേ) സംവിധാനങ്ങൾ പലയിടത്തും നിർമ്മാണത്തിലാണ്, ഇത് പല ഇന്ത്യൻ നഗരങ്ങളിലും അതിശയകരമായ വേഗതയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. നല്ലൊരു നാളെക്കായി, നാളെ ദൂരം അരികിൽ ആകാൻ കാത്തിരിക്കാം.