പസഫിക് സമുദ്രത്തില്‍ മയക്കുമരുന്ന് കടത്ത് ബോട്ടിന് നേരെ യു.എസ് ആക്രമണം: 3 മരണം

By: 600002 On: Jun 19, 2026, 10:00 AM



പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ മയക്കുമരുന്ന് കടത്തുന്നു എന്ന് ആരോപിച്ച് ബോട്ടിന് നേരെ യു.എസ് സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ലാറ്റിന്‍ അമേരിക്കന്‍ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ ട്രംപ് ഭരണകൂടം നടത്തുന്ന സൈനിക നടപടിയുടെ ഭാഗമായാണ് വ്യാഴാഴ്ച ഈ ആക്രമണമുണ്ടായത്.

ലഹരിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ യു.എസ് സൈന്യം നടത്തുന്ന ബോട്ട് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 211 ആയി ഉയര്‍ന്നു. എന്നാല്‍, തകര്‍ത്ത ബോട്ടില്‍ മയക്കുമരുന്ന് ഉണ്ടായിരുന്നു എന്നതിനോ കൊല്ലപ്പെട്ടവര്‍ കുറ്റവാളികളാണെന്നതിനോ വ്യക്തമായ തെളിവുകള്‍ പുറത്തുവിടാന്‍ യു.എസ് സൈന്യത്തിന് കഴിഞ്ഞിട്ടില്ല. 

ഈ ആക്രമണങ്ങളുടെ നിയമസാധുതയെ ചോദ്യം ചെയ്ത് നിരവധി ഡെമോക്രാറ്റിക് സെനറ്റര്‍മാരും നിയമവിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്.