'മലയാള സാഹിത്യം ലോക വേദിയില്‍ ': സംവാദം

By: 600002 On: Jun 19, 2026, 9:45 AM

 


അനശ്വരം മാമ്പിള്ളി
 

ഡാളസ് : ലാന( ലിറ്ററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക)യുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി
ജൂണ്‍ 19, വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് (9 PM EST )zoom വഴി ഒരുക്കുന്ന സാഹിത്യ സംവാദം സംഘടിപ്പിച്ചിരിക്കുന്നു. ലോകസാഹിത്യത്തിന്റെ ഭാഗമായിത്തീരാന്‍ മലയാള സാഹിത്യത്തിന് വലിയ തോതില്‍ സാധിക്കുന്നുണ്ട്. സമൃദ്ധമായ കൃതി കളിലൂടെയും പരിഭാഷകളിലൂടെയും അന്താരാഷ്ട്ര പുരസ്‌കാരങ്ങളിലൂടെയും മലയാളത്തിന്റെ കഥകളും കവിതകളും ഇന്ന് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നു എന്നത് ഒരു വസ്തുതയാണ്.

മലയാള സാഹിത്യത്തിന് ലോകസാഹിത്യ വേദിയില്‍ അര്‍ഹമായ സ്ഥാനം കിട്ടിയിട്ടില്ല എന്നത് മലയാളികളുടെ ദുഃഖത്തിനും അമര്‍ഷത്തിനും കാരണമാണ്. മലയാളസാഹിത്യത്തോടൊപ്പം മറ്റ് ഇന്ത്യന്‍ ഭാഷകളിലെ സാഹിത്യമോ വിദേശ ഭാഷകളിലെ സാഹിത്യമോ വായിച്ചു ശീലമുള്ളവര്‍ക്ക് ഒരു കാര്യത്തില്‍ സംശയമില്ല; ലോക സാഹിത്യവേദിയില്‍ ഔന്നത്യത്തോടെ നില്‍ക്കാന്‍ എല്ലാ അര്‍ഹതയും മലയാള സാഹിത്യത്തിനുണ്ട്. 

എങ്കില്‍ എന്തുകൊണ്ടാണ് മലയാളത്തിന് അര്‍ഹമായ ശ്രദ്ധ കിട്ടാതെ പോവുന്നത്? മലയാള സാഹിത്യത്തെ ആഗോള ശ്രദ്ധയില്‍ എത്തിക്കാന്‍ ആര്‍ക്കൊക്കെ എന്തൊക്കെ ചെയ്യാന്‍ കഴിയും? ഈ ആലോചനകളാണ് സംവാദത്തിന്റെ ഉള്ളടക്കം. 

ഈ സംവാദത്തില്‍ പ്രശസ്ത എഴുത്തുകാരന്‍, ആകാശവാണി മുന്‍ ഡയറക്ടര്‍ കെ എം നരേന്ദ്രന്‍, പ്രശസ്ത എഴുത്തുകാരി ആമി ലക്ഷ്മി എന്നിവര്‍ പങ്കെടുക്കുന്നു. കൂടാതെ അമേരിക്കയിലെ പ്രശസ്തരായ എഴുത്തുകാരും അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. എല്ലാ സാഹിത്യ പ്രേമികളെയും ലിറ്ററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ഒരുക്കുന്ന ഈ സാഹിത്യ സംവാദത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നു.


ജൂണ്‍ 19, വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് (9 PM EST )zoom via 

Zoom link : 812 8142 4696.

ലാന പ്രോഗ്രാം കമ്മിറ്റിക്ക് വേണ്ടി ചെയര്‍മാന്‍ :ഷാജു ജോണ്‍. (469 274 6501)

കൂടുതല്‍ വിവരങ്ങള്‍ക്ക് : സെക്രട്ടറി : നിര്‍മല ജോസഫ് : 347 204 0062.

സാമൂവല്‍ യോഹന്നാന്‍ : 214 435 0124.