യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോര്‍മൂസ് സാധാരണ നിലയിലേക്ക്. ഹോര്‍മൂസ് കടലിടുക്കില്‍ നിന്ന് കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക് എത്തും. 40 ഓളം കപ്പലുകള്‍ ഇന്ത്യയിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്നതായി വിവരം. ഭൂരിഭാഗം കപ്പലുകളിലും എല്‍പിജി ഇന്ധനം. യുഎസ് -ഇറാന്‍ സമാധാന ധാരണയ്ക്ക് പിന്നാലെയാണ് കപ്പലുകള്‍ ഹോര്‍മൂസ് കടക്കാന്‍ തയ്യറെടുക്കുന്നത്.
ഹോര്‍മൂസ് കടന്ന് ഈ കപ്പലുകള്‍ ഇന്ത്യയില്‍ എത്തുന്നതോടുകൂടി കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യയിലുണ്ടായ ഊര്‍ജ പ്രതിസന്ധിക്ക് അയവുവരും എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പല്‍ ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തിച്ചേരും. 62,370 മെട്രിക് ടണ്‍ എല്‍എന്‍ജിയുമായാണ് കപ്പല്‍ എത്തുന്നത്.