പ്രസാദ് തീയാടിക്കല്‍
ടെക്‌സാസ്: ലാരെഡോയിലെ ലൂപ്പ് 20 ഹൈവേയില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ ഒരാള്‍ മരിച്ചു. വിമാനത്തില്‍ ഉണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മെക്കാനിക്കല്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വിമാനം ലാരെഡോ വിമാനത്താവളത്തിലേക്ക് അടിയന്തരമായി തിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്ന് അധികൃതര്‍ അറിയിച്ചു.
അപകടത്തിന് പിന്നാലെ പ്രദേശവാസികളും യാത്രക്കാരും ധൈര്യമായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. തീപിടിച്ച വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തെടുക്കാന്‍ സഹായിച്ച 'ഗുഡ് സമാരിറ്റന്‍മാരെ' അധികൃതര്‍ അഭിനന്ദിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ പുക ശ്വസിച്ചതിനെ തുടര്‍ന്ന് അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ചികിത്സ നല്‍കേണ്ടിവന്നു.
അപകടത്തിന്റെ കാരണം കണ്ടെത്താന്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ്, ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.