നോര്‍ത്ത് ഈസ്റ്റ് ഡാലസില്‍ വെടിവെപ്പ്; വഴിയാത്രക്കാരിയായ സ്ത്രീ കൊല്ലപ്പെട്ടു

By: 600002 On: Jun 18, 2026, 9:33 AM


 

 

പ്രസാദ് തീയാടിക്കല്‍ 

ഡാലസ്: നോര്‍ത്ത് ഈസ്റ്റ് ഡാളസിലെ ഒരു കോണ്ടോമിനിയം സമുച്ചയത്തിന്റെ മുറ്റത്ത് ഉണ്ടായ വെടിവെപ്പില്‍ നിരപരാധിയായ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. പൊലീസ് എത്തുമ്പോള്‍ സ്ത്രീയ്ക്ക് വെടിയേറ്റ നിലയിലായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണം സംഭവിച്ചു.

സാക്ഷികളുടെ മൊഴിപ്രകാരം, തിരിച്ചറിയാത്ത ചിലര്‍ പരസ്പരം വെടിവെക്കുന്നതിനിടെയാണ് സ്ത്രീ വെടിയേറ്റ് വീണത്. വെടിയുണ്ടകള്‍ സമീപത്തെ കെട്ടിടത്തിലും കുറഞ്ഞത് രണ്ട് വാഹനങ്ങളിലും തട്ടിയതായി പൊലീസ് അറിയിച്ചു. പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.

സംഭവം ഡാലസിലെ വാള്‍ട്ട് സ്ട്രീറ്റിലെ 9800 ബ്ലോക്കിലുള്ള കോണ്‍ഡോമിനിയം സമുച്ചയത്തിലാണ് നടന്നത്. മരിച്ച സ്ത്രീയുടെ പേര് ബന്ധുക്കളെ അറിയിക്കുന്നതുവരെ പുറത്തുവിടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കേസില്‍ അന്വേഷണം തുടരുകയാണ്. വിവരമുള്ളവര്‍ ഡാലസ് പൊലീസിനെ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.