പ്രസാദ് തീയാടിക്കല്‍
ചിക്കാഗോ: റിവൈവല്‍ ചിക്കാഗോ കണ്‍വെന്‍ഷന്‍ ജൂണ്‍ 22 തിങ്കളാഴ്ചയും 23 ചൊവ്വാഴ്ചയും വൈകിട്ട് 6:00 മണി മുതല്‍ സയോണ്‍ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ നടക്കും. പിസിനാക്ക് നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സണ്‍ ഉദ്ഘാടനം ചെയ്യും. പവര്‍ വിഷന്‍ ടി.വി പ്രസംഗകന്‍ പാസ്റ്റര്‍ ഷാജി എം. പോള്‍ മുഖ്യ പ്രഭാഷകനായിരിക്കും.
ഷൈനി ദാനിയേല്‍, പാസ്റ്റര്‍ ഡാനി കെവിന്‍ ജോണ്‍സണ്‍, പ്രയ്‌സ് ആന്‍ഡ് വര്‍ഷിപ്പിന് നേതൃത്വം നല്‍കും. ഐപിസി മുന്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ അനുഗ്രഹ പ്രാര്‍ത്ഥന നടത്തും. ഭാരവാഹികളായ പാസ്റ്റര്‍ ആന്‍ഡ്രൂസ് കെ ജോര്‍ജ്, ജോയല്‍ ഷാജി, സ്റ്റീഫന്‍ ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 224 623 2980.