ബിസിയിൽ 5 വയസുമുതലുള്ള കുട്ടികൾ ഇൻഡോർ പൊതു സ്ഥലങ്ങളിൽ മാസ്ക്ക് ധരിക്കണം 

By: 600007 On: Oct 12, 2021, 8:28 PM

ബി.സിയുടെ മാസ്ക് ലോ 5 വയസും അതിൽ കൂടുതലുമുള്ള കുട്ടികളെകൂടെ ഉൾപ്പെടുത്തി വിപുലീകരിച്ചതായി ബിസി ഹെൽത്ത് ഓഫീസർ ഡോ. ബോണി ഹെൻട്രി അറിയിച്ചു. സ്റ്റോറുകളും മാളുകളും കോഫി ഷോപ്പുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെയുള്ള ഇൻഡോർ പൊതു സ്ഥലങ്ങളിൽ പുതിയ ഉത്തരവ് പ്രകാരം കുട്ടികൾ മാസ്ക് ധരിക്കേണ്ടതാണ്. നേരത്തെയുള്ള നിയമപ്രകാരം ഒമ്പത് വയസ്സ് മുതലുള്ള കുട്ടികൾക്കായിരുന്നു ഇൻഡോർ പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിരുന്നത്. ഒക്ടോബർ നാല് മുതൽ കിന്റർഗാർട്ടൻ മുതൽ ഗ്രേഡ് 12 വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും സ്‌കൂളുകളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ടായിരുന്നു.