പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉഭയക്ഷി കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയില്‍ സമാധാനത്തിനായി ട്രംപ് സ്വീകരിക്കുന്ന നടപടികളെ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഹോര്‍മുസ് കടലിടുക്കിലെ ഇന്ത്യന്‍ നാവികരുടെ സുരക്ഷ വളരെ പ്രധാനപ്പെട്ടതാണെന്നും മോദി പറഞ്ഞു. ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ ഉടന്‍ അന്തിമമാകുമെന്ന് ട്രംപ് പറഞ്ഞു.
ഫ്രാന്‍സിലെ ഈവിയാനിലാണ് ചര്‍ച്ച നടന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ തുടങ്ങിയവര്‍ പങ്കെടുത്തു. ഹോര്‍മുസ് കടലിടുക്കില്‍ സ്വതന്ത്ര സഞ്ചാരം ഉറപ്പിക്കുന്നത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് പ്രധാനമെന്ന് മോദി പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ നാവികരുടെ മരണത്തെ ട്രംപ് ന്യായീകരിച്ചു. ഇത്തരം സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും എല്ലാവരോടും സ്‌നേഹം മാത്രമെന്നും ട്രംപ് പറഞ്ഞു.