യാത്രക്കാരെ ആകര്‍ഷിക്കുന്നതിനും ടിക്കറ്റ് നിരക്കില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനുമായി എയര്‍ ഇന്ത്യ പുതിയ ബേസിക് ഫെയര്‍ കാറ്റഗറി അവതരിപ്പിച്ചു. തിരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിലെ ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്കാണ് പുതിയ ആനുകൂല്യം ലഭിക്കുക. കൂടുതല്‍ സേവനങ്ങള്‍ ആവശ്യമില്ലാത്തവര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ എയര്‍ ഇന്ത്യ ഒരുക്കുന്നത്.
15 കിലോഗ്രാം ചെക്ക്-ഇന്‍ ബാഗേജും, 7 കിലോഗ്രാം കാബിന്‍ ബാഗേജും അനുവദിക്കും. യാത്രക്കാര്‍ക്ക് സൗജന്യമായി ചായയോ കാപ്പിയോ ലഭിക്കും. എന്നാല്‍ സാധാരണ ലഭിക്കാറുള്ള സൗജന്യ ഭക്ഷണം ഈ ടിക്കറ്റില്‍ ഉള്‍പ്പെടില്ല.