ഇറാനുമായുള്ള മാസങ്ങള്‍ നീണ്ട യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ണായക ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ, കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാറിലെ വ്യവസ്ഥകള്‍ തനിക്ക് പൂര്‍ണമായി ബോധ്യപ്പെട്ടില്ലെങ്കില്‍ ഇറാനെതിരെയുള്ള സൈനിക ആക്രമണങ്ങള്‍ അമേരിക്ക പുനരാരംഭിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയോടൊപ്പം മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.