ശനിയാഴ്ചവരെ അതിശക്തമായ മഴ; ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം

By: 600007 On: Oct 12, 2021, 6:06 PM

കേരളത്തില്‍ ശനിയാഴ്ചവരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ചയും സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.


ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

ഒക്ടോബര്‍ 13 ബുധന്‍: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
ഒക്ടോബര്‍ 14 വ്യാഴം: തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ഒക്ടോബര്‍ 15 വെള്ളി: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

ഒക്ടോബര്‍ 13 ബുധന്‍: ആലപ്പുഴ, കോട്ടയം
ഒക്ടോബര്‍ 14 വ്യാഴം: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്
ഒക്ടോബര്‍ 15 വെള്ളി: കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്
ഒക്ടോബര്‍ 16 ശനി: ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

Content highlight: Heavy rain alert in kerala