പി പി ചെറിയാന്‍
സാന്‍ ഫ്രാന്‍സിസ്‌കോ: കാലിഫോര്‍ണിയയിലെ സാന്താക്രൂസ് കൗണ്ടിയില്‍ യെല്ലോ ബാങ്ക് ബീച്ചില്‍ ഉറങ്ങിക്കൊണ്ടിരുന്ന ഇന്ത്യന്‍ വംശജരായ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ കടലില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ബെര്‍ക്ക്ലിയിലെ ലീഗല്‍ സ്റ്റഡീസ് (നിയമ പഠനം) വിദ്യാര്‍ത്ഥിനിയായിരുന്നു നായര്‍. സ്രാന്‍ സാന്‍ ജോസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ പബ്ലിക് ഹെല്‍ത്ത് (പൊതുജനാരോഗ്യം) വിദ്യാര്‍ത്ഥിനിയുമായിരുന്നു. ഫ്രീമോണ്ടിലെ വാഷിംഗ്ടണ്‍ ഹൈസ്‌കൂളില്‍ നിന്ന് 2023-ല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇരുവര്‍ക്കും 2027-ല്‍ ബിരുദം ലഭിക്കേണ്ടതായിരുന്നു.
അപ്രതീക്ഷിതമായി എത്തിയ ശക്തമായ വേലിയേറ്റവും അപകടകരമായ തിരമാലകളും ഇവരെ കടലിലേക്ക് വലിച്ചിഴക്കുകയായിരുന്നു. മാറിക്കൊണ്ടിരുന്ന തീരദേശ കാലാവസ്ഥയും ശക്തമായ തിരമാലകളുമാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതര്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തകര്‍ ഇരുവരെയും കരയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ പ്രദേശത്ത് കടല്‍ സുരക്ഷാ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.
മരിച്ച ഹര്‍ഷിത നായര്‍ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നെന്ന് യുസി ബെര്‍ക്ക്ലിയിലെ സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു.