പി പി ചെറിയാന്‍
ഡാളസ്: തകര്‍ച്ചകളില്‍ നിന്ന് ദൈവകൃപയാല്‍ പുനര്‍നിര്‍മ്മിതമാകുന്ന ജീവിതങ്ങളെക്കുറിച്ച് ഡാലസ് മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. എബ്രഹാം വി. സാംസണ്‍ എസ്രാ പുസ്തകം 3:8-13 വാക്യങ്ങളെ മുന്‍നിര്‍ത്തി ഓര്‍മ്മിപ്പിച്ചു. അന്തര്‍ദ്ദേശീയ തലത്തില്‍ ശ്രദ്ധേയമായ ഐ.പി.എല്‍ (IPL) ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാ യോഗത്തിന്റെ ജൂണ്‍ 16 ചൊവ്വാഴ്ച നടന്ന 631-ാമത് സെഷനില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു റവ. എബ്രഹാം വി. സാംസണ്‍ .
നമ്മുടെ ചെറിയ പരിമിതികളെപ്പോലും വലിയ അത്ഭുതങ്ങളാക്കി മാറ്റാന്‍ ദൈവത്തിന് കഴിയുമെന്നും,നഷ്ടങ്ങളില്‍ നിരാശപ്പെടാതെ, വിശ്വാസത്തോടെ ജീവിതത്തെ പുനര്‍നിര്‍മ്മിക്കാന്‍ നമുക്ക് സാധിക്കണമെന്നും അച്ചന്‍ ഉദ്‌ബോധിപ്പിച്ചു.ചുറ്റുമുള്ളവരുടെ നിരുത്സാഹപ്പെടുത്തലുകളെ പ്രാര്‍ത്ഥനയിലൂടെയും ദൈവവിശ്വാസത്തിലൂടെയും അതിജീവിക്കണം , പ്രാര്‍ത്ഥനകള്‍ക്ക് മറുപടി വൈകുമ്പോഴും ദൈവത്തിന്റെ സമയത്തിനായി ക്ഷമയോടെ കാത്തിരിക്കണം, തകര്‍ച്ചകളില്‍ ദൈവവചനത്തെ മുറുകെപ്പിടിച്ച്, പ്രാര്‍ത്ഥനയോടെ മുന്നോട്ട് പോകണമെന്നും അച്ചന്‍ കൂട്ടിച്ചേര്‍ത്തു
സി. വി. സാമുവല്‍ സ്വാഗതവും, പി. വി. ജോണ്‍ പ്രാരംഭ പ്രാര്‍ത്ഥനയും നടത്തി. ലീലമ്മ ഐസക് ബൈബിള്‍ വായനയ്ക്കും, ആന്‍ഡ്രൂസ് അഞ്ചേരി ഭക്തിഗാനാലാപനത്തിനും നേതൃത്വം നല്‍കി.തുടര്‍ന്ന് ജോസഫ് ടി. ജോര്‍ജ് മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ടി. എ. മാത്യു നന്ദി പ്രകാശിപ്പിച്ചു. റവ. ജേക്കബ് ജോര്‍ജിന്റെ സമാപന പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും കൂടി യോഗം സമാപിച്ചു. ഷിജു ജോര്‍ജ്, ജോസഫ് ടി. ജോര്‍ജ് എന്നിവര്‍ സാങ്കേതിക സഹായങ്ങള്‍ ഏകോപിപ്പിച്ചു.
ഫോണ്‍ കോണ്‍ഫറന്‍സ് വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി വിശ്വാസികള്‍ ഈ ആത്മീയ കൂട്ടായ്മയില്‍ പങ്കെടുത്തു. ഐ.പി.എല്ലിന്റെ അടുത്ത (632ാമത്) സെഷന്‍ 2026 ജൂണ്‍ 23 ചൊവ്വാഴ്ച നടക്കും. ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രശസ്ത സുവിശേഷകന്‍ ഇവാ. മോബ്‌സി കെ. എബ്രഹാം അടുത്ത ആഴ്ച മുഖ്യസന്ദേശം നല്‍കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.