ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചുമ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സിറപ്പുകള്‍ വില്‍ക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിജ്ഞാപനം. മധ്യപ്രദേശില്‍ ചുമ മരുന്ന് കഴിച്ച നിരവധി കുട്ടികള്‍ മരിച്ച സംഭവത്തിലാണ് സിറപ്പുകളുടെ വില്‍പ്പനയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
ഇതോടെ ആശുപത്രിയിലെ മരുന്ന് കൗണ്ടറുകളില്‍ നിന്നും മറ്റ് മരുന്ന് കടകളില്‍ നിന്നും കുറിപ്പടിയില്ലാതെ സിറപ്പുകള്‍ ആവശ്യക്കാര്‍ക്ക് നല്‍കാനാവില്ല. കേന്ദ്ര ഡ്രഗ്‌സ് നിയമത്തിലെ ഷെഡ്യൂള്‍ കെ യില്‍ നിന്ന് സിറപ്പ് വിഭാഗം മരുന്നുകള്‍ ഒഴിവാക്കിയാണ് കേന്ദ്രം വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.