യുകെയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുന്നു 

By: 600002 On: Jun 16, 2026, 10:57 AM

 


കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ണായക പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍. യുകെയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതില്‍ നിന്ന് സാമൂഹിക മാധ്യമങ്ങളെ വിലക്കുമെന്ന് അദ്ദേഹം അറിയിച്ചു. 

സ്‌നാപ്ചാറ്റ്, ടിക്‌ടോക്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, എക്‌സ് തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകള്‍ക്കെല്ലാം ഈ വിലക്ക് ബാധകമായേക്കും. നിയന്ത്രണങ്ങളുടെ ആദ്യഘട്ടം 2027 മാര്‍ച്ച് മാസത്തോടെ നിലവില്‍ വന്നേക്കുമെന്നാണ് സൂചന. നിരോധം ഏര്‍പ്പെടുത്തുന്നതിലൂടെ കുട്ടികള്‍ക്ക് അവരുടെ ബാല്യം തിരികെ നല്‍കുമെന്നാണ് കീര്‍ സ്റ്റാമര്‍ നല്‍കുന്ന ഉറപ്പ്.