കാലിഫോര്‍ണിയയില്‍ യുഎസ് സൈനിക വിമാനം തകര്‍ന്നു; 8 പേര്‍ക്ക് ദാരുണാന്ത്യം

By: 600002 On: Jun 16, 2026, 8:07 AM

 

 


പ്രസാദ് തീയാടിക്കല്‍

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ എഡ്വേര്‍ഡ്‌സ് എയര്‍ ഫോഴ്‌സ് ബേസ് അടുത്തുണ്ടായ വിമാന അപകടത്തില്‍ യുഎസ് സൈന്യത്തിന്റെ B52 സ്ട്രാറ്റോഫോര്‍ട്രസ് ബോംബര്‍ വിമാനം തകര്‍ന്നുവീണു.

അധികൃതരുടെ വിവരമനുസരിച്ച്, പരിശീലന/ടെസ്റ്റ് ദൗത്യത്തിനായി പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം തകരുകയായിരുന്നു. വിമാനത്തിലുണ്ടായവര്‍ 8 ക്രൂ അംഗങ്ങള്‍ 8 പേര്‍യും മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം ഇപ്പോഴും അന്വേഷണത്തിലാണ്.

അപകടത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തന സംഘം സ്ഥലത്തെത്തിയെങ്കിലും, ജീവനുകള്‍ രക്ഷിക്കാനായില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.