പി പി ചെറിയാന്‍
ഡാലസ്: ഡാലസില്‍ 1982-ല്‍ ആരംഭിച്ച പ്രശസ്ത ടെക്സ്-മെക്സ് റെസ്റ്റോറന്റ് ചെയിന്‍ On the Border ടെക്‌സസിലെ എല്ലാ കമ്പനി-ഓണ്‍ഡ് ശാഖകളും (ജൂണ്‍ 12) ദിവസാവസാനത്തോടെ സ്ഥിരമായി അടച്ചു
ഈ തീരുമാനം ''വ്യാപാരത്തിന്റെ സമഗ്രമായ വിലയിരുത്തലിന് ശേഷം എടുത്തതാണെന്നും ഇത് ലഘുവായി എടുത്തതല്ല'' എന്നും അവര്‍ ബ്രാന്‍ഡിന്റെ ഭാവി സംബന്ധിച്ച് തന്ത്രപരമായ ഓപ്ഷനുകള്‍ പരിശോധിക്കുന്നുവെന്നും അറിയിച്ചു.
ഡെന്റണ്‍, മക്കിനി, ഗാര്‍ലന്‍ഡ്, റോക്ക്വാള്‍, ആര്‍ലിംഗ്ടണ്‍ ഉള്‍പ്പെടെ ടെക്‌സസിലെ എല്ലാ കമ്പനി-ഓണ്‍ഡ് ശാഖകളും പ്രവര്‍ത്തനം അവസാനിപ്പിച്ചു
സൗത്ത് ഡക്കോട്ട, ഫ്‌ലോറിഡ, നെവാഡ, കാലിഫോര്‍ണിയ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ശാഖകള്‍ തുടരും.