വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍
ദുബായ്/ഡാളസ്: ദുബായില്‍ ആസ്ഥാനമാക്കിയ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ ശോഭ റിയല്‍റ്റി ആദ്യമായി നോര്‍ത്ത് അമേരിക്കന്‍ വിപണിയില്‍ പ്രവേശിക്കുന്നു. ടെക്‌സസ് സംസ്ഥാനത്തിലെ ഫ്രിസ്‌കോ, സെലീന നഗരങ്ങളിലായി ഉയര്‍ന്ന നിലവാരത്തിലുള്ള (high-end) റെസിഡന്‍ഷ്യല്‍ പ്രോജക്ടുകളാണ് കമ്പനി ആരംഭിക്കുന്നത്.
സെലീനയില്‍ കമ്പനി രണ്ട് പ്രധാന ഹൗസിംഗ് ഡെവലപ്പ്‌മെന്റുകള്‍ പദ്ധതിയിടുന്നു ഏകദേശം 330 വീടുകള്‍ അടങ്ങിയ ''ക്രീക്ക് പാര്‍ക്ക്'' കമ്മ്യൂണിറ്റിയും, 34 എസ്റ്റേറ്റ് ഹോമുകളുള്ള ''ദി റിസേര്‍വ്'' പ്രോജക്ടും. ഫ്രിസ്‌കോയില്‍ പി ജി എ പാര്‍ക്ക് വേ സമീപം 100 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് വലിയൊരു റെസിഡന്‍ഷ്യല്‍ ഡെവലപ്പ്‌മെന്റും ഒരുക്കുകയാണ്.
കമ്പനിയുടെ യുഎസ് റിയല്‍ എസ്റ്റേറ്റ് ഓപ്പറേഷന്‍സ് CEO ആയ വിപിന്‍ ദാസ് ആണ് ഈ വിപുലീകരണത്തിന് നേതൃത്വം നല്‍കുന്നത്. ഫ്രിസ്‌കോ പ്രോജക്ട് 2027 ഓടെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു, സെലീന പ്രോജക്ടുകള്‍ അതിന് മുമ്പേ ആരംഭിക്കാനാണ് സാധ്യത.