ഫിജിയില്‍ ചിത്രീകരണത്തിനിടെ ആരോഗ്യപ്രശ്‌നം; ലൗ ഐലന്‍ഡ് യൂ സ് എ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജെയിംസ് ബാര്‍ക്കര്‍ അന്തരിച്ചു 

By: 600002 On: Jun 16, 2026, 7:34 AM



പ്രസാദ് തീയാടിക്കല്‍

ഫിജി: ജനപ്രിയ അമേരിക്കന്‍ റിയാലിറ്റി ഷോയായ ലൗ ഐലന്‍ഡ് യൂ സ് എ യുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ജെയിംസ് ബര്‍ക്കര്‍ (40) ഫിജിയില്‍ നടന്നുകൊണ്ടിരുന്ന ചിത്രീകരണത്തിനിടെ അപ്രതീക്ഷിത ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് മരണപ്പെട്ടു.

ടെലിവിഷന്‍ നിര്‍മ്മാണ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്ന ബാര്‍ക്കറിന്റെ അപ്രതീക്ഷിത വേര്‍പാട് ലൗ ഐലന്‍ഡ് യൂ സ് എ ടീമിനെയും ആരാധകരെയും ദുഃഖത്തിലാഴ്ത്തി. ചിത്രീകരണത്തിനിടെയാണ് ആരോഗ്യനില മോശമായതെന്നും തുടര്‍ന്ന് മരണപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സംഭവത്തെ തുടര്‍ന്ന് ഷോയുടെ അണിയറ പ്രവര്‍ത്തകരും സഹപ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തി. മരണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.