പ്രസാദ് തീയാടിക്കല്‍
പാരിസ്: ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. വ്യാപാരം, വിസ നയം, ഊര്‍ജ സഹകരണം, അന്തര്‍ദേശീയ സുരക്ഷാ വിഷയങ്ങള്‍ എന്നിവയാണ് പ്രധാന ചര്‍ച്ചാവിഷയങ്ങളാകുക.
16 മാസത്തിനുശേഷമുള്ള ഇരുനേതാക്കളുടെയും ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയായതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ ഈ കൂടിക്കാഴ്ചയ്ക്ക് പ്രത്യേക പ്രാധാന്യം ലഭിച്ചിട്ടുണ്ട്.