ടെക്‌സസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍വെന്‍ഷന്‍ വേദിയില്‍ ആന മൂത്രമൊഴിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായി

By: 600002 On: Jun 15, 2026, 2:48 PM



 

പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ടെക്‌സസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍വെന്‍ഷനില്‍ ഗവര്‍ണര്‍ ഗ്രെഗ് ആബട്ടിന്റെ പ്രചാരണ ബാനര്‍ ധരിച്ചെത്തിച്ച ആന വേദിയില്‍ മൂത്രമൊഴിച്ചത് വന്‍ ചര്‍ച്ചയായി. ജൂണ്‍ 12-ന് ഹൂസ്റ്റണില്‍ നടന്ന പരിപാടിയില്‍ ആബട്ടിന്റെ പ്രസംഗത്തിന് പിന്നാലെയാണ് 'പേജ്' എന്ന ആഫ്രിക്കന്‍ ആനയെ വേദിയിലേക്ക് ആനയിച്ചത്.

പാര്‍ട്ടിയുടെ ചിഹ്നമായ ആനയെ കണ്‍വെന്‍ഷനിലേക്ക് കൊണ്ടുവന്നത് പ്രവര്‍ത്തകരില്‍ ആവേശം നിറയ്ക്കാനായിരുന്നെങ്കിലും, ആന വേദിയില്‍ മൂത്രമൊഴിച്ചതോടെ സംഗതി സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഡെമോക്രാറ്റിക് പാര്‍ട്ടി ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പരിഹസിച്ചപ്പോള്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഈ സംഭവത്തെ കണ്‍വെന്‍ഷനിലെ മറക്കാനാവാത്ത ഒരു നിമിഷമായിട്ടാണ് വിശേഷിപ്പിച്ചത്.