രാജ്യത്ത് ജിമെയില്‍ സേവനം തകരാറില്‍

By: 600007 On: Oct 12, 2021, 5:36 PM

രാജ്യത്ത് ഗൂഗിളിന്റെ ഇമെയില്‍ സര്‍വീസായ ജിമെയില്‍  തകരാറിലായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉപയോക്താവിന് മെയില്‍ അയക്കാനും സ്വീകരിക്കാനും സാധിക്കുന്നില്ല എന്ന് പരാതികള്‍ ഉയരുന്നുണ്ട്. സര്‍വറിന് തകരാര്‍ ഉള്ളതായും ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നുമാണ് മറ്റു ചിലരുടെ പരാതികള്‍. ഗൂഗിള്‍ ഇതുവരെ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞാഴ്ച ഫെയ്‌സ്ബുക്കിന്റെ വിവിധ മാധ്യമങ്ങളുടെ പ്രവര്‍ത്തനം മണിക്കൂറുകളോളം തടസ്സപ്പെട്ടിരുന്നു. ആറു മണിക്കൂര്‍ നേരമാണ് ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും വാട്‌സ്ആപ്പും ഉപയോഗിക്കാന്‍ കഴിയാതെ വന്നത്. 

Content Highlights: Gmail Services Down In India: Users Unable to Send, Receive Mails