ട്രംപ് ഭരണകൂടത്തിന്റെ യാത്രാവിലക്ക് നിയമവിരുദ്ധം: ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍ വീണ്ടും പരിഗണിക്കാന്‍ യു.എസ് കോടതി ഉത്തരവ്

By: 600002 On: Jun 15, 2026, 1:12 PM


 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: യാത്രാവിലക്കിന്റെ ഭാഗമായി മാസങ്ങളായി നിര്‍ത്തിവെച്ചിരുന്ന പതിനായിരക്കണക്കിന് ഗ്രീന്‍ കാര്‍ഡ്, അഭയ അപേക്ഷകള്‍ വീണ്ടും പരിഗണിക്കാന്‍ യു.എസ് ഭരണകൂടം തയാറെടുക്കുന്നു. ചില രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകള്‍ മരവിപ്പിച്ച യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ (USCIS) നടപടി നിയമവിരുദ്ധമാണെന്ന് ഫെഡറല്‍ ജഡ്ജി ജോണ്‍ മക്കോണല്‍ ഉത്തരവിട്ടു.

കോടതി വിധിയോട് വിയോജിപ്പുണ്ടെങ്കിലും ഉത്തരവ് ഉടനടി നടപ്പാക്കുമെന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകള്‍ അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ചത് അപേക്ഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.