പ്രസാദ് തീയാടിക്കല്‍
മിസൂരി: അമേരിക്കയിലെ മിസൂരി സംസ്ഥാനത്തിലെ ബട്ട്‌ലര്‍ മെമ്മോറിയല്‍ എയര്‍പോര്‍ട്ടിന് സമീപം ഞായറാഴ്ച ഒരു ചെറിയ സ്‌കൈഡൈവിംഗ് വിമാനം തകര്‍ന്നുവീണ് അതിലുണ്ടായിരുന്ന 12 പേരും മരിച്ചതായി അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ 11 സ്‌കൈഡൈവര്‍മാരും ഒരു പൈലറ്റും ഉള്‍പ്പെടുന്നു.
വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് തിരിച്ചിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ FAAയും NTSBയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.