സെര്‍വിക്കല്‍ കാന്‍സര്‍ അഥവാ ഗര്‍ഭാശയഗള അര്‍ബുദ നിര്‍ണയത്തിനുള്ള ആദ്യത്തെ തദ്ദേശീയ ഹ്യൂമന്‍ പാപ്പിലോമ വൈറസ് ടെസ്റ്റ് വികസിപ്പിച്ച് ഇന്ത്യ. ഗ്രാമപ്രദേശങ്ങളിലുള്ള സ്ത്രീകള്‍ക്ക് കൂടുതല്‍ ലാഭകരവും പ്രാപ്യവുമാകുന്ന ടെസ്റ്റാവും ഇതെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.
ഗോവ ആസ്ഥാനമായുള്ള മോള്‍ബയോ ഡയഗ്നോസ്റ്റിക്‌സ് ആണ് ട്രൂനാറ്റ് HPV-HR പ്ലസ് എന്ന ടെസ്റ്റ് വികസിപ്പിച്ചത്. ഉയര്‍ന്ന അപകടസാധ്യതയുള്ള നിരവധി HPV വിഭാഗങ്ങളെ കണ്ടെത്താന്‍ ഈ ടെസ്റ്റിന് കഴിയുമെന്നും വിദഗ്ധര്‍ പറയുന്നു.
ഇറക്കുമതി ചെയ്ത HPV ടെസ്റ്റുകള്‍ പലപ്പോഴും ചെലവേറിയതും ഗ്രാമപ്രദേശങ്ങളില്‍ ലഭ്യമാകാത്തതുമാണ്. അത്തരം സാഹചര്യങ്ങളില്‍ തദ്ദേശീയ ടെസ്റ്റ് ഗുണംചെയ്യുമെന്നാണ് കരുതുന്നത്.