മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി. തിരുവനന്തപുരം സിറ്റി പോലീസ് കമാന്‍ഡിംഗ് സെന്ററിലെ(ഡിപിസിസി) ഔദ്യോഗിക ഫോണ്‍ നമ്പറിലേക്കാണ് വെള്ളിയാഴ്ച വൈകിട്ട് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തില്‍ തിരുവന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുക്കുകയും ചിറയിന്‍കീഴ് സ്വദേശി ടോണിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുള്ളതായി സംശയിക്കുന്നു.
സംഭവത്തില്‍ ഡിപിസിസി ഡ്യൂട്ടി ഓഫീസര്‍ സുരേഷ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കന്റോണ്‍മെന്റ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.