അസ്സമില്‍ വ്യേമസേനയുടെ വിമാനം തകര്‍ന്നുവീണു; അഞ്ച് വ്യോമസേന സൈനികര്‍ക്ക് വീരമൃത്യു 

By: 600002 On: Jun 13, 2026, 12:44 PM

 

അസ്സമിലെ ജോര്‍ഹാട്ടില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണ് അഞ്ച് വ്യോമസേന സൈനികര്‍ക്ക് വീരമൃത്യു. വ്യോമസേനയുടെ AN-32 എന്ന ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് റോറ എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ തകര്‍ന്നുവീണത്. അപകടത്തില്‍ വിമാനത്തിന്റെ കോപൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.