ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍

By: 600002 On: Jun 13, 2026, 12:33 PM



 

അമേരിക്കന്‍ ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും. സംസ്‌കാര ചടങ്ങുകള്‍ പ്രഖ്യാപിച്ച് ഇറാന്‍. ചടങ്ങുകള്‍ ജൂലൈ നാലിന് തുടങ്ങും. ജൂലൈ 9ന് ആണ് ഖബറക്കം. വടക്കുകിഴക്കന്‍ നഗരമായ മഷ്ഹദിലാണ് സംസ്‌കാരം. ഫ്രെബുവരിയിലാണ് ഖമനയി കൊല്ലപ്പെട്ടത്.

സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി രാജ്യത്തുടനീളം മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വിലാപയാത്ര സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ അന്തിമ ധാരണയിലേക്ക് എത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇറാന്റെ പ്രഖ്യാപനം. ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ മകന്‍ മുജ്തബ ഖമേനിയെ മാര്‍ച്ച് എട്ടിന് പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തിരുന്നു.