പി.പി ചെറിയാന്‍
ഡിട്രോയിറ്റ്: ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈനിന്റെ അടുത്ത സമ്മേളനം 2026 ജൂണ്‍ 16, ചൊവ്വാഴ്ച നടക്കും. ഐ.പി.എല്‍ ന്റെ പ്രവര്‍ത്തനങ്ങള്‍ 631-ാമത് സെഷന്‍ പിന്നിടുന്ന ഈ വേളയില്‍, കഴിഞ്ഞകാലങ്ങളില്‍ ദൈവം നല്‍കിയ വിശ്വസ്തതയ്ക്കും വഴിനടത്തലിനും അനുഗ്രഹങ്ങള്‍ക്കുമായി ഒരുമിച്ച് നന്ദി അര്‍പ്പികുന്നതിനുള്ള അവസരമാണിത്.
026 ജൂണ്‍ 16, ചൊവ്വാഴ്ച (9:00 PM EST | 8:00 PM CST | 6:00 PM PST) നടക്കുന്ന ഈ വാര്‍ഷികാഘോഷത്തില്‍ ഫാര്‍മേഴ്സ് ബ്രാഞ്ചിലെ മാര്‍തോമാ ചര്‍ച്ച് ഓഫ് ഡാളസ് വികാര്‍ റവ. എബ്രഹാം വി. സാംസണ്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും ദൈവവചനം പങ്കുവെക്കുകയും ചെയ്യും.
മീറ്റിംഗില്‍ പങ്കുചേരുന്നതിന്
ഡയല്‍-ഇന്‍ നമ്പര്‍: 1-712-770-4821
ആക്‌സസ് കോഡ്: 530464
മൊബൈല്‍ ഫോണിലൂടെ വിളിക്കുന്നവര്‍ക്ക് (ബാക്കപ്പ് നമ്പര്‍ വഴി) ആദ്യം 1-716-293-9722 എന്ന നമ്പറിലേക്ക് വിളിക്കുക. തുടര്‍ന്ന് 1-712-770-4821 ഡയല്‍ ചെയ്ത് ആക്‌സസ് കോഡ് 530464 നല്‍കുക.
ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഫോണ്‍ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.
ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602 (കോഓര്‍ഡിനേറ്റര്‍).