ടെക്‌സസില്‍ സംഗീത മഹോത്സവം; ബിജു നാരായണനും PRDGL-ഉം ഒരേ വേദിയില്‍

By: 600002 On: Jun 13, 2026, 10:55 AM




പ്രസാദ് തീയാടിക്കല്‍

ഡാളസ്, ടെക്‌സസ്: അമേരിക്കന്‍ മലയാളി സമൂഹത്തിന് സംഗീതത്തിന്റെ വേറിട്ട അനുഭവം സമ്മാനിച്ച് പ്രമുഖ ഗായകരെ അണിനിരത്തുന്ന ഇരട്ട സംഗീത പരിപാടികള്‍ ടെക്‌സസില്‍ സംഘടിപ്പിക്കുന്നു. മലയാളികളുടെ പ്രിയ പിന്നണി ഗായകന്‍ ബിജു നാരായണനും അന്താരാഷ്ട്ര ശ്രദ്ധ നേടിയ കാത്തലിക് റാപ്പര്‍ PRDGL-ഉം പങ്കെടുക്കുന്ന പരിപാടികള്‍ ജൂലൈ 4, 5 തീയതികളിലായി നടക്കും.

ജൂലൈ 4-ന് വൈകിട്ട് 7:45-ന് സെന്റ് തോമസ് ജൂബിലി ഹാളില്‍ നടക്കുന്ന മെഗാ ഗാനമേളയില്‍ ഗായകന്‍ ബിജു നാരായണന്‍ സംഘത്തോടൊപ്പം വേദിയിലെത്തും. ടെക്‌സസ് ബീറ്റ്‌സ് ലൈവ് ഓര്‍ക്കസ്ട്രയുടെ സംഗീത അകമ്പടിയോടെ വിവിധ ഗായകരും പരിപാടിയില്‍ പങ്കുചേരും.

തുടര്‍ന്ന് ജൂലൈ 5-ന് രാത്രി 8 മണിക്ക് അന്താരാഷ്ട്ര കാത്തലിക് റാപ്പ് സംഗീതരംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ PRDGL നയിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് അരങ്ങേറും. യുവജനങ്ങളെ ആകര്‍ഷിക്കുന്ന റാപ്പ് സംഗീതവും പ്രത്യേക സംഗീതാവിഷ്‌കാരങ്ങളുമായാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.

വ്യത്യസ്ത സംഗീത ശൈലികള്‍ ഒരേ വേദിയില്‍ അവതരിപ്പിക്കുന്ന ഈ രണ്ട് ദിവസത്തെ സംഗീതോത്സവം അമേരിക്കന്‍ മലയാളികള്‍ക്ക് ശ്രദ്ധേയമായ കലാവിരുന്നാകുമെന്ന് സംഘാടകര്‍ അറിയിച്ചു. സംഗീതാസ്വാദകരെ പരിപാടിയിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്തിട്ടുണ്ട്.

സ്ഥലം : സെന്റ് തോമസ് സിറൊ മലബാര്‍ കാത്തോലിക് ചര്‍ച് ഓഡിറ്റോറിയം,4922 റോസ് ഹില്‍ റോഡ്, ഗാര്‍ലാന്‍ഡ്,ടെക്‌സാസ് -75043.